മഴ: വടക്കൻ കേരളത്തിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും രൂക്ഷം, ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കാസർകോട്, കണ്ണൂർ ജില്ലകളിലും മഴ ശക്തമായതോടെ പലയിടങ്ങളിലും വെള്ളം കയറി. കാസർകോട് മൊഗ്രാൽ പുഴയിൽ മലവെള്ളപ്പാച്ചിൽ രുക്ഷമായതോടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്. കണ്ണൂരിലും ആലപ്പുഴയിലും കടലാക്രമണം ശക്തമാണ്. കാസർകോട് നിരവധി വീടുകളിൽ വെള്ളം കയറിയി. ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദേശീയപാതയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. മണ്ണിടിഞ്ഞു: മണ്ണ് നീക്കം മന്ദഗതിയിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, […]