കണ്ണൂരിൽ മണ്ണിടിഞ്ഞ് ഒരു മരണം; തിരുവനന്തപുരത്ത് കനത്ത മഴയും കാറ്റും, മരം വീണ് ഒരാൾക്ക് പരുക്ക്

കണ്ണുർ കനത്ത മഴയിൽ കണ്ണൂർ കരിവെള്ളൂർ ചുരൽ ഒയോളത്ത് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. അസം സ്വദേശി ഗോപാൽ വർമനാണ് (33) മരിച്ചത്. കൂടെയുണ്ടായിരുന്ന ടിപ്പർ ഡ്രൈവർ ജിതിനും പരുക്കേറ്റു. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപാൽ വർമന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. തലസ്ഥാനത്ത് കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീണു. റിസർവ് ബാങ്കിനു മുന്നിലും ആൽത്തറമുട്ടിലും മരം കടപുഴകി റോഡിലേക്ക് വീണു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് ‌സ്റ്റേഷനു സമീപം മരം […]