പ്രാവിൻ കൂട് ഷാപ്പ് ഇന്ന് ലോക വ്യാപകമായി റിലീസ് ചെയ്യും

മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് ഇന്ന് ലോക വ്യാപകമായി റിലീസ് ചെയ്യും. സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഈ വർഷത്തെ മറ്റൊരു ബ്ലോക്ക്ബസ്റ്ററായി മാറുമെന്നാണ് പ്രതീക്ഷ. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമൊക്കെ ഉൾപ്പെട്ടതാണ് സിനിമയെന്നാണ് സൂചന. ഷാപ്പിലിരുന്ന് ചീട്ടുകളിക്കുന്ന സൗബിനേയും തല പുകഞ്ഞ് ആലോചിച്ചിരിക്കുന്ന പോലീസുകാരനായി ബേസിലിനേയും കാണിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അടുത്തിടെ വൈറലായിരുന്നു. സെക്കൻഡ് […]