അമ്പമ്പോ വമ്പൻ കുതിപ്പ്, ഡൊമാനിക് ഞായറാഴ്ച ഇന്ത്യയില്‍ നേടിയത് അമ്പരപ്പിക്കുന്ന തുക
ചാള്‍സ് ഈനാശു ഡൊമനിക് കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടിയെത്തിയപ്പോള്‍ ആകെ നേടിയിരിക്കുന്നത് 10.35 കോടി രൂപയാണ്. പഴയ പൊലീസ് ഓഫീസറാണ് ഡൊമിനിക്. കൊച്ചിയില്‍ സ്വകാര്യ ഡിറ്റക്റ്റ് ഏജൻസിയുള്ള കഥാപാത്രവുമാണ് ഡൊമനിക്. ഒരു അന്വേഷണം ഡൊമനിക്കിലേക്ക് എത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ആരെയൊക്കെയാണ് ഡൊമിനികിന് മറികടക്കാനാകുകയെന്നത് അറിയാൻ കളക്ഷൻ കണക്കുകളുടെ വിശദമായി വിലയിരുത്തലിനായി കാത്തിരിക്കണം. സാമൂഹ്യ മാധ്യമങ്ങളില്‍ മിക്കവര്‍ക്കും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ്. നിരവധിപ്പേര്‍ ഡൊമിനെക്കിനെ കുറിച്ച് എഴുതിയിട്ടുണ്ട്. കേസ് സോള്‍വ് ചെയ്തിട്ടുണ്ടേ എന്നെഴുതിയ ചിത്രത്തിന്റെ പോസ്റ്ററും പങ്കുവയ്ക്കുന്നു. മികച്ച […]