ഷാരോണ്‍ രാജ് വധക്കേസ്; വിധി ഇന്ന്
2022 ഒക്ടോബർ പതിനാലിനാണ് ഷാരോൺ രാജ് കൊല്ലപെട്ടത്. കോളേജ് വിദ്യാർത്ഥിനിയായ ഗ്രീഷ്മ കാമുകനെ ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം ചേർത്ത് നൽകി.മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കൊലപാതകത്തിന് പദ്ധതിയിട്ടത്. ആദ്യ ശ്രമം പരാജയപ്പെട്ടപ്പോഴായിരുന്നു പിന്നീട് കഷായത്തിൽ കീടനാശിനി കലർത്തിയത്. ഗ്രീഷ്മ നൽകിയ കഷായം കുടിച്ച കാമുകൻ ഷാരോൺ രാജ് ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടു. തുടർന്ന് പൊലീസിൻ്റെ അന്വേഷണ മികവ് ഒപ്പം ഷാരോണിൻ്റെ കുടുംബം നടത്തിയ പോരാട്ടം. ഒടുവിൽ ഗ്രീഷ്മയും, സഹായിച്ച അമ്മ സിന്ധുവും […]