യുഎസ്സില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് തന്റെ പ്രസംഗത്തിൽ അടിവരയിട്ട് വ്യക്തമാക്കി

സത്യപ്രതിജ്ഞ കഴിഞ്ഞയും മുമ്പേ പണി തുടങ്ങി ട്രംപ്. യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിക്യുട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കുമെന്ന് ട്രംപ് തന്റെ പ്രസിഡന്‍റ് പദവി സ്വീകരിച്ചു കൊണ്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു. അനധികൃത കുടിയേറ്റങ്ങൾ തടയുമെന്നും നുഴഞ്ഞു കയറ്റക്കാരെ തിരിച്ചയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ സുവര്‍ണ കാലഘട്ടം ഈ നിമിഷം മുതൽ ആരംഭിക്കുകയാണ്. ഈ ദിവസം മുതല്‍ നമ്മുടെ രാഷ്ട്രം ബഹുമാനിക്കപ്പെടും. ഞാന്‍ എപ്പോഴും അമേരിക്കയെയാണ് മുന്നില്‍ നിര്‍ത്തുക. അഭിമാനവും സമൃദ്ധിയും സ്വതന്ത്രവുമായ ഒരു രാജ്യത്തെ സൃഷ്ടിക്കുകയെന്നതിനാണ് പ്രഥമ […]