വെളുത്തുളളിയുടെ ഔഷധ ഗുണങ്ങള്‍
ഇന്ത്യന്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വെളുത്തുള്ളിയില്ലാതെ ഒരിക്കലും പൂര്‍ണമാകില്ല. കറികള്‍ക്ക് അഭൂതപൂര്‍വമായ മണവും രുചിയും പ്രദാനം ചെയ്യുന്ന വെളുത്തുള്ളിയെ കുറിച്ച് പറയുമ്പോള്‍ അവയുടെ ഔഷധ ഗുണവും ഒരിക്കലും വിസ്മരിക്കരുത്. വെളുത്തുള്ളിയുടെ 15 ഗുണങ്ങള്‍ ആന്‍റി ബാക്ടീരിയല്‍ ആന്‍റി വൈറല്‍ ബാക്ടീരിയകളോടും വൈറസിനോടും ഫംഗസിനോടും രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുളളിയോളം പോന്ന ഔഷധമില്ല. ഇ-കോളി, സാല്‍മൊണല്ല തുടങ്ങിയ രോഗാണുക്കളെ ഇല്ലാതാക്കി ഭക്ഷ്യ വിഷബാധക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും വെളുത്തുള്ളിക്ക് കഴിയും. തൊലിയിലെ അണുബാധ വെളുത്തുള്ളിയില്‍ അടങ്ങിയ അജോയീന്‍ പുഴുക്കടി, അത് ലറ്റ്സ് […]