ട്രെന്റിങ് കിങ്ങായി വിഡാമുയര്‍ച്ചി ട്രെയിലര്‍
തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന അജിത് കുമാര്‍ ചിത്രമാണ് വിഡാമുയര്‍ച്ചി. സിനിമ ഫെബ്രുവരി 6ന് തിയറ്ററുകളിൽ എത്തും. റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ യുട്യൂബ് ട്രെന്റിങ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ഇതുവരെ 8 മില്യണിലധികം ആളുകളാണ് വിഡാമുയര്‍ച്ചി ട്രെയിലർ കണ്ടിരിക്കുന്നത്. ജനുവരി 16ന് ആയിരുന്നു വിഡാമുയര്‍ച്ചി ട്രെയിലർ റിലീസ് ചെയ്തത്. ഒരു ക്ലാസ് ആക്ഷന്‍ ചിത്രത്തിന്‍റെ പരിചരണത്തില്‍ ഹോളിവുഡ് ചിത്രത്തിന്‍റെ ശൈലിയിലാണ് ചിത്രം ഒരുക്കിയതെന്നാണ് ട്രെയിലർ നൽകിയ […]