തയ്ക്കോണ്ടോയിൽ കേരളത്തിന് രണ്ടാം സ്ഥാനം, മെഡലുകൾ വാരി കൂട്ടിയ കായിക താരങ്ങൾക്ക് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ വമ്പൻ സ്വീകരണം നൽകി.

നീലേശ്വരം: കാസർഗോഡ് ജില്ലാ ടെന്നീസ് വോളി ബോൾ അസോസിയേഷന്റെ നേത്യത്വത്തിൽ ബാംഗ്ലൂരിൽ വെച്ച് നടന്ന വിഫ കപ്പ് നാഷ ണൽ തയ്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ 24 ഗോൾഡ് മെഡലും 9 സിൽവർ മെഡലും 2 വെങ്കല മെഡലും നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരള കായിക താരങ്ങൾക്കും അനിൽ കുമാറിനും നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ വെച്ച് നീലേശ്വരം നഗരസഭ കൗൺസിലർമാരുടെ നേത്യത്വത്തിൽ സ്വീകരണം നൽകി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് കേരള ടീമിന് വേണ്ടി ഇറങ്ങിയത്. നീലേശ്വരം നഗരസഭ 20-ാം വാർഡ് കൗൺസിലർ കെ.വി ലീല പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ടി.വി രജിത .വി സുനിത എന്നീവർ മുഖ്യാതിഥിയായി, സംസ്ഥാന ഫുട്ബോൾ താരം സി മോഹനൻ, ബിജു പേരോൽ, കോച്ച് അനിൽകുമാർ, എന്നീവർ സംസാരിച്ചു. ജില്ലാ ടെന്നീസ് വോളി ബോൾ അസോസിയേഷൻ സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും . യദു രാജ് ബാബു നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top