ടിപി വധക്കേസ് പ്രതി രജീഷിന് പരോൾ അനുവദിച്ചത് 4 മാസത്തിനിടെ രണ്ടാം തവണ; ആയുർവേദ ചികിത്സ കഴിഞ്ഞ് ജയിലിലെത്തി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും പരോള്‍ നല്‍കിയത്

കണ്ണൂർ: ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് 4 മാസത്തിനിടെ രണ്ടാം തവണയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. 15 ദിവസത്തേക്കാണ് ജയിൽ വകുപ്പ് വീണ്ടും പരോൾ നല്‍കിയത്. ടി പി വധ കേസിലെ നാലാം പ്രതിയാണ് രജീഷ്. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് രജീഷ്. എറണാകുളത്തെ വിലാസമാണ് നൽകിയിരിക്കുന്നത്. അതിനാൽ അങ്ങോട്ട് പോകാനാണ് രജീഷിന്റെ തീരുമാനം. ഈ കാലയളവിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുത്.

അതേ സമയം സ്വാഭാവിക പരോൾ ആണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. ഇക്കഴിഞ്ഞ ഒക്ടോബറിൽ ചികിത്സക്കായി
30 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. താണയിലെ ആയുർവേദ ആശുപത്രിയിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് ഈ മാസം 7നാണ് രജീഷ് തിരിച്ചെത്തിയത്. അപ്പോഴാണ് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top