കടിക്കാൻ വരുന്ന നായയുടെ മനസിലെന്തെന്ന് എങ്ങനെ അറിയാൻ? മൃഗസ്നേഹികൾക്കെതിരെ സുപ്രീം കോടതി

തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികൾ സ്വീകരിക്കുന്ന നിലപാടിനെതിരെ സുപ്രീംകോടതി. ദേശീയപാതകളിലെ തെരുവുനായ്ക്കൾ ഉയർത്തുന്ന സുരക്ഷാപ്രശ്ന‌ങ്ങൾ സംബന്ധിച്ച ഹർജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. റോഡിൽ കാണുന്ന നായ കടിക്കാനുള്ള മൂഡിലാണോ അല്ലയോ എന്നറിയാൻ മാർഗമൊന്നുമില്ല. അതുകൊണ്ടാണ് വന്ധ്യംകരിക്കണമെന്ന് പറയുന്നതെന്നും ജസ്‌റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി.അൻജാരിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു. മുൻകരുതലാണ് എപ്പോഴും നല്ലതെന്നും കോടതി വ്യക്തമാക്കി.
തെരുവുനായകൾക്ക് ഇനി കൗൺസിലിങ് മാത്രമേ നൽകാൻ ബാക്കിയുള്ളൂവെന്നും അത് കൂടി നൽകണോയെന്നും മൃഗസ്നേഹികളോട് കോടതി ചോദ്യമുയർത്തി. റോഡ് വൃത്തിയാക്കിയിട്ടാലും നായ്ക്കൾ ഇറങ്ങും അവർ വാഹനങ്ങൾക്ക് കുറുകെ ചാടിയും അല്ലാതെയും അപകടം ഉണ്ടാക്കും. തെരുവിലും സ്‌കൂളിലും സ്ഥാപനങ്ങളിലും നായ്ക്കൾ എന്തിനാണ്? എന്നും കോടതി ചോദ്യമുയർത്തി. നായ ഒരാളെ കടിക്കുന്നതും ഓടിക്കുന്നതും മാത്രമല്ല, അപകടമുണ്ടാക്കുന്നുവെന്നതും ഗൗരവമായി കാണേണ്ടതാണ്. റോഡ് മനുഷ്യർക്ക് സഞ്ചരിക്കാനുള്ളതാണ്. നായ്ക്കൾക്ക് വിഹരിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് മൃഗസ്നേഹികൾക്ക് വേണ്ടി ഹാജരായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top