കണ്ണൂർ: സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസൺ ജയിലിലായത്. മുൻപും ജിൽസൺ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടർന്ന് കൗൺസിലിങ് അടക്കം നൽകിയിരുന്നു. കഴിഞ്ഞ അഞ്ചുമാസമായി ജയിലിൽ കഴിയുകയാണ്. ഭാര്യയുടെ മരണ ശേഷം മനോവിഷമത്തിൽ ആയിരുന്നു. തിങ്കളാഴ്‌ച രാത്രി പുതപ്പു മൂടിയ ശേഷം കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു വെന്നാണ് വിവരം. പുതപ്പിൽ രക്തം ശ്രദ്ധയിൽപ്പെട്ട ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്നു ജിൽസൺ.
കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി കഴുത്തറുത്ത് മരിച്ച നിലയിൽ


