വിദ്യാർത്ഥികളെ പഠനയാത്രക്ക് കൊണ്ടു പോയത് ടിപ്പറിലും പിക്കപ്പിലും!; പ്രധാനാധ്യാപകനെ സസ്പെൻ്റ് ചെയ്തു

മംഗ്ളൂരു: ടിപ്പർ ലോറിയിലും പിക്കപ്പിലും വിദ്യാർത്ഥികളെ പഠനയാത്രക്ക് കൊണ്ടു പോയ സംഭവത്തിൽ പ്രധാന അധ്യാപകനെ സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്‌തു. ബെൽത്തങ്ങാടി, താലൂക്കിലെ ബലേഞ്ച ഗവ. അപ്‌ഗ്രേഡ് ഹയർ പ്രൈമറി സ്കൂ‌ളിലെ പ്രധാനാധ്യാപകൻ കിരണിനെയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ സസ്പെൻ്റ് ചെയ്‌തത്. വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടു പോയ വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ വേണൂർ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ഫെബ്രുവരി ഒൻപതിനാണ് സംഭവം. നൽകൂരുവിലെ ഒരു ഫാമിലേക്കായിരുന്നു കുട്ടികളെയും കൊണ്ട് പഠനയാത്ര നടത്തിയത്. വിദ്യാർത്ഥികളെ ചരക്കു വാഹനങ്ങളിൽ കയറ്റുന്നതും തിരികെ കൊണ്ട് വന്ന് ഇറക്കുന്നതിൻ്റെയും ദൃശ്യങ്ങൾ വൈറലായിരുന്നു. മാധ്യമങ്ങളിൽ വാർത്തയും വന്നു. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്‌ച സ്‌കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഹെഡ്‌മാസ്റ്ററെ സസ്പെൻ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top