കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നേഴ്സിംഗ് വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ പൊയ്യ പഞ്ചായത്തില്‍ മലപള്ളിപ്പുറം സ്വദേശി ഒ.എസ്.അഭിമന്യു(20)ആണ് മരിച്ചത്
മെയ്-31 ന് വൈകുന്നേരമായിരുന്നു സംഭവം. മെഡിക്കൽ കോളേജിന് സമീപത്തെ ഏമ്പേറ്റ് ജവാൻ കോളനിയിലെ പഞ്ചായത്ത് കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിച്ചുകൊണ്ടരിക്കെ മുങ്ങിത്താഴുകയായിരുന്നു
നീന്തലറിയാത്ത അഭിമന്യു കുളക്കരയിൽ നിന്ന് കുളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസ നൽകി വരികയായിരുന്നു
പൊയ്യ ഓലിപ്പറമ്പിൽ സുഭാഷ്-മിനി ദമ്പതികളുടെ ഏക മകനാണ് മരിച്ച അഭിമന്യു. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലക്ക് കൊണ്ടുപോയി സംസ്ക്കരിക്കും.