ചെറുവത്തൂർ : ഒളിമ്പിക്സ് മാതൃകയിൽ ഈ വർഷം തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന കായിക മേളയിൽ പങ്കെടുത്ത 25 കുട്ടികളെ ബി.ആർ.സി ചെറുവത്തൂർ അനുമോദിച്ചു. അനുമോദന ചടങ്ങ് ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻപുന്ന ത്തിരിയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബി.ആർ സി ട്രെയിനർ പി.രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേശീയ അന്തർദേശീയ അത്റ്ററ്റിക് താരം അരോജിനി തോലാട്ട്, സംസ്ഥാന കായിക മേളയിത് ഡിസ്ക് ത്രോയിൽ ഗോൾഡ് മെഡൽ നേടിയ സോനാ മോഹനൻ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. വിശിഷ്ട അതിഥികളുമായി കുട്ടികൾ സംവദിച്ചു. സംസ്ഥാന കായിക മോളയിൽ പതിനാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്കുള്ള ക്രിക്കറ്റിൽ ഗോൾഡ് മെഡൽ നേടിയ മുഹമ്മദ് ഫയാസ് എം, ആദർശ് എം.വി എന്നിവരെ അനുമോദിച്ചു. സംസ്ഥാന കായിക മേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ബഹു:’എ.ഇ.ഒ മെമൻ്റോ നൽകി അഭിനന്ദിച്ചു. പരിപാടിക്ക് റിസോഴ്സ് അധ്യാപകരായ രോഷ്നി ബി,, നിമിതകെ യു, ഷീബ എ.കെ അനുശ്രീ.പി., ശ്രേയ.എം.വി , രജനി പി.യു, ഷാനിബ .കെ.പി, മുംതാസ് പി, രജിത പി ശ്രീജിന കെ. ക്ലസ്റ്റർ കോ-ഓഡിനേറ്റർമാരായ സയന വി.എം, കീർത്തി കൃഷ്ണ, ശ്രുതി പി. സൂര്യ സി,രേണുക പി സാവിത്രി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ചെറുവത്തൂർ ബി.ആർ സി , ബി.പി.സി സുബ്രഹ്മണ്യൻ വി. വി സ്വാഗതവും, സ്പെഷ്യൽ എഡ്യംക്കേറ്റർഷിബി മോൾ ടി.വി. നന്ദിയും പ്രകാശിപ്പിച്ചു.
സംസ്ഥാന ഇംഗ്ലൂസീവ് കായിക താരങ്ങളെ അനുമോദിച്ചു


