സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും; മമ്മൂട്ടിയോ ആസിഫ് അലിയോ? മികച്ച നടനെ ഇന്നറിയാം, ആകാംക്ഷയോടെ സിനിമാലോകം

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. തൃശൂർ രാമനിലയത്തിൽ വൈകിട്ട് 3.30 നാണ് പ്രഖ്യാപനം.കേരളപിറവി

ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു.128 സിനിമകൾ അവാർഡിനായി ജൂറി പരിഗണിച്ചു. സബ് കമ്മിറ്റികൾ ഇതിൽ നിന്ന് തെരഞ്ഞെടുത്ത സിനിമകളാണ് അന്തിമ വിധി നിർണയത്തിന് എത്തിയത്.നടനും സംവിധായകനുമായ പ്രകാശ് രാജ് ചെയർമാനായ ജൂറിയാണ് ചിത്രങ്ങളെ തെരഞ്ഞെടുത്തത്. മികച്ച നടനായുള്ള കടുത്ത മത്സരത്തിൽ ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിയും, കിഷ്‌കിന്ധ കാണ്ഡത്തിലെ അഭിനയത്തിന് ആസിഫ് അലിയുമാണ് പരിഗണിക്കപ്പെടുന്നത്. നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിൽ മോഹൻലാലും മത്സരിക്കുന്നു. 36 സിനിമകളാണ് ഇക്കുറി അവസാന റൗണ്ടിലെത്തിയത്. ചലച്ചിത്ര മേളകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, ഫെമിനിച്ചി ഫാത്തിമ എന്നീ ചിത്രങ്ങളും മികച്ച ചിത്രമാകാനുള്ള മത്സരത്തിൻ്റെ അവസാന റൗണ്ടിൽ ഉണ്ട്. ഈ ചിത്രങ്ങളിൽ വേഷമിട്ട കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവരാണ് മികച്ച നടിക്ക് വേണ്ടി മത്സരിക്കുന്നത്. അനശ്വര രാജൻ, ജ്യോതിർമയി, സുരഭി ലക്ഷ്‌മി തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top