ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സൗമെൻ സെന്നിനെ നിയമിച്ചു. ജനുവരി ഒമ്പതിന് ചുമതലയേൽക്കും. നിലവിൽ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് ഇദ്ദേഹം. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെൻ ചുമതലയേൽക്കുന്നത്. 2027 ജൂലൈ 27 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.
കൊൽക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമെൻ സെൻ 1991 ലാണ് അഭിഭാഷകനായത്. 2011 ഏപ്രിൽ 13 ന് കൊൽക്കത്ത ഹൈക്കോടതി ജഡ്‌ജിയായി. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മേഘാലയ ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടത്.
ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 9 ന് ചുമതലയേൽക്കും


