ദേശീയപാതാ നിര്‍മാണത്തിന്റെ മറവില്‍ ചാലിങ്കാലില്‍ നിന്ന് തുരന്നെടുത്തത് 2.80 ഏക്കര്‍ സ്ഥലത്തെ മണ്ണ്. എട്ടരമീറ്റര്‍ ആഴം ഇപ്പോള്‍ വെള്ളക്കെട്ടുള്ള ഉപരിതലത്തിലേക്കുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ എത്ര ടണ്‍ മണ്ണ് കടത്തിയെന്ന് കൃത്യമായി കണക്കാക്കുന്നത് വൈകും. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ടി.ജയപ്രസാദിന്റെ നിര്‍ദേശ പ്രകാരം ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ബാബു, താലൂക്ക് സര്‍വേയര്‍ കെ.പി.അജന്തകുമാര്‍, പുല്ലൂര്‍ വില്ലേജ് ഓഫീസര്‍ ശ്രീജിത്ത്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണ് ഖനനം ചെയ്ത പ്രദേശം അളന്നത്.