നാട്ടിൽ പോയി വരാൻ വേണം മുക്കാൽ ലക്ഷം, കുതിച്ചുയർന്ന് വിമാനനിരക്ക്; ക്രിസ്‌മസ്‌ അവധിക്കാലത്തെ ഗൾഫ്‌ യാത്ര ‘പൊള്ളിക്കും’

ദുബായ് അവധിക്കാലം തുടങ്ങിയതോടെ ഗൾഫിൽ നിന്നു നാട്ടിലേക്കും തിരിച്ചുമുള്ള വിമാനനിരക്ക് വീണ്ടും കുതിച്ചുയർന്നു. ക്രിസ്മ‌സ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 61,000 74,100 രൂപ വരെ വേണ്ടിവരും. 4 പേരടങ്ങുന്ന കുടുംബത്തിൻ്റെ യാത്രയ്ക്കു 3 ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.യാത്ര വിദേശക്കമ്പനികളുടെ വിമാനങ്ങളിലാണെങ്കിൽ കൂടുതൽ ചാർജ് നൽകേണ്ടിവരും. രാജ്യത്തെ മറ്റു സംസ്‌ഥാനങ്ങളിലേക്കുള്ള നിരക്കും കൂടുതലാണ്. എന്നാൽ ഗൾഫിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കു താരതമ്യേന കുറഞ്ഞ ചാർജ് മാത്രമാണുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top