ദ്വിദിന സഹവാസക്യാമ്പ് സ്നേഹക്കൂട് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് സമഗ്ര ശിക്ഷാ കേരള മഞ്ചേശ്വരം നേതൃത്വത്തിൽ സ്നേഹക്കൂട് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീമതി സുമയ്യ എം എ( ട്രെയിനർ ബി ആർ സി മഞ്ചേശ്വരം ) പരിപാടിക്ക് സ്വാഗതം ആശംസിച്ചു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ റഹ്മാൻ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു പരിപാടിയുടെ അധ്യക്ഷ ശ്രീമതി സുമ ദേവി ടീച്ചർ (ബിപി സി മഞ്ചേശ്വരം) പദ്ധതി വിശദീകരണം ചെയ്തു. കാസർഗോഡ് വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ടിവി മധുസൂദനൻ പരിപാടിയുടെ മുഖ്യ അതിഥിയായിരുന്നു. ശ്രീമതി ഹരിനാക്ഷി വാർഡ് മെമ്പർ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്. ശ്രീ ബിജുരാജ് ബി ഡി പി സി എസ് എസ് കെ കാസർഗോഡ് ശ്രീ ടി. പ്രകാശൻ.ഡിപിഒ എസ് എസ് കെ കാസർഗോഡ് ശ്രീ പുരുഷോത്തമൻ അമേയ്, ശ്രീ ജഗദീഷ് വി (ചെമ്പകം പൂകുന്നിടം ചാരിറ്റബിൾ ട്രസ്റ്റ്‌ ) ശ്രീ വിജയകുമാർ പി (എഛ്.എം. ജി എസ് ബി എസ് കുമ്പള) എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി. അനിത വേഗസ് സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top