അടുത്ത മാസം വിരമിക്കുന്ന ചിറ്റാരിക്കാൽ എസ് ഐക്ക് ശബരിമലയിൽ ഭക്തി നിർഭരമായ യാത്രയയപ്പ്

ശബരിമല: തീർത്ഥാടന കാലത്ത് 25 വർഷത്തിലധികം തവണ ശബരിമലയിൽ സേവനം അനുഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന് ശബരിമലയിൽ ഭക്തി നിർഭരമായ യാത്രയയപ്പ്. കാസർകോട് ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മധുസൂദനൻ മടിക്കൈയ്ക്കാണ് സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയത്. സന്നിധാനത്ത് നടന്ന ചടങ്ങിൽ എ.ഡി.ജി.പി എസ് ശ്രീജിത്ത് അയ്യപ്പൻ്റെ ബഹുവർണ ഫോട്ടോ ഉപഹാരമായി നൽകി.
കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. ഉത്തംദാസ്, വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ.പി.സതീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. 1995 ൽ ആണ് മധുസൂദനൻ കേരള പോലീസിൽ എത്തിയത്. അതിനുശേഷം കൊറോണ കാലത്തൊഴികെ മധുസൂദനൻ തീർത്ഥാടന കാലത്ത് ശബരിമലയിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top