തിരുവനന്തപുരം കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുമം സ്വദേശി ഷീജ ആണു മരിച്ചത്. സുഹൃത്ത് സജികുമാറിനൊപ്പമായിരുന്നു ഇവരുടെ താമസം. മരണത്തിൽ ദുരുഹതയുണ്ടെന്നാണു ബന്ധുക്കളുടെ ആരോപണം.
ഷീജയും സജിയും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സജിയുടെ വീടിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിലാണു മൃതദേഹം കണ്ടെത്തിയത്.