ചെറുവത്തൂർ : കിടപ്പിലായ കുട്ടികളുടെ സാമൂഹ്യവൽക്കരണം, അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുക, ഭിന്നശേഷികുട്ടികളുടെ അവകാശ സംരക്ഷണം, ഭിന്നശേഷി സൗഹൃദ സമൂഹം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തി സമഗ്ര ശിക്ഷാ കാസർഗോഡ്, ബി.ആർ സി ചെറുവത്തൂരിൻ്റെ ആഭിമുഖ്യത്തിൽ ശലഭം ദ്വിദിന സഹവാസക്യാമ്പ് കൊടക്കാട് കദളീവനത്തിൽ പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒൻപതാം വാർഡ് മെംബർ കെ. ഹേമാംബിക അദ്ധ്യക്ഷത വഹിച്ചു. എസ്. എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ പ്രകാശൻ ടി പദ്ധതി വിശദീകരണം നടത്തി. ചെറുവത്തൂർ എ. ഇ. ഒ രമേശൻ പുന്നത്തിരിയൻ മുഖ്യാതി ഥിയായിരുന്നു തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജിത സഫറുള്ള ,വൈസ് പ്രസിഡണ്ട് എം.രജീഷ് ബാബു,വാർഡ് മെംമ്പർ കെ പത്മനാഭൻ ഫായിസ് ബീരിച്ചേരി എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ബി.ആർ.സി റിസോഴ്സ് അധ്യാപകർ സ്പെഷ്യലിസ്റ്റ് അധ്യാപികമാർ ഭിന്നശേഷി കുട്ടികൾ രക്ഷിതാക്കൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ചടങ്ങിൽ അയൽവാസിയുടെ ജീവൻ രക്ഷിച്ച മുഹമ്മദ് ഹിഷാമിനെ അനുമോദിച്ചു. ചെറുവത്തൂർ ബി.പി.സി വി.വി സുബ്രഹ്മണ്യൻ , സ്വാഗതവും ട്രെയിനർ പി. രാജഗോപാലൻ നന്ദിയും പ്രകാശിപ്പിച്ചു.
ശലഭം രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് ആരംഭിച്ചു.


