പാലാ: വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബുധനാഴ്‌ച പുലർച്ചെ ഒരു മണിയോടെ തൊടുപുഴ – പാലാ റോഡിൽ കുറിഞ്ഞി ചൂരപ്പട്ട വളവിലാണ് അപകടം. മൂന്നാറിൽ നിന്ന് വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. വിദ്യാർഥികൾ മൂന്ന് ബസ്സുകളിലായാണ് സഞ്ചരിച്ചിരുന്നത്. ഇതിലൊന്നാണ് മറിഞ്ഞത്. അപകട സമയത്ത് 42 കുട്ടികളും 4 അധ്യാപകരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ പാലായിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മൂന്നാറിൽ നിന്ന് തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.
സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ ബസ് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്


