ശബരിമല വിമാനത്താവള പദ്ധതി; ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സർക്കാരിന് തിരിച്ചടി; ഹർജി തള്ളി പാലാ കോടതി

കോട്ടയം: ശബരിമല വിമാനത്താവളം പദ്ധതിക്കായി എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച കേസിൽ സർക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സർക്കാർ നൽകിയ ഹർജി പാലാ കോടതി തള്ളി. അവകാശം ഉന്നയിച്ച 2,263 ഏക്കർ ഭൂമി അയന ചാരിറ്റബിൾ ട്രസ്റ്റിന്റേതാണെന്നാണ് പാലാ സബ് കോടതിയുടെ കണ്ടെത്തൽ. വിമാനത്താവളത്തിനായി എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്.
2018ൽ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീർന്നതാണെന്നും സർക്കാർ ഏറ്റെടുക്കണമെന്നും ശിപാർശ നൽകിയിരുന്നു. ഇതേ തുടർന്ന് ഭൂമി ഏറ്റെടുക്കലിനായി സർക്കാർ വിജ്ഞാപനവും ഇറക്കി. എന്നാൽ ഭൂമിയുടെ മുൻ ഉടമകളായ ഹാരിസൺ മലയാളം ഹൈക്കോടതിയെ സമീപിച്ചതോടെ ഏറ്റെടുക്കൽ കോടതി റദ്ദാക്കിയിരുന്നു.ഭൂമി ഏറ്റെടുക്കാൻ സിവിൽ കോടതിയെ സമീപിക്കാൻ ഹൈക്കോടതിയും സുപ്രീം കോടതിയും നിർദേശിച്ച സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടർ പാലാ സബ് കോടതിയെ സമീപിച്ചത്. ഏഴുവർഷം നീണ്ടു നിന്ന വ്യവഹാരത്തിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top