കാസർകോട്: കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞു. കല്യാൺ റോഡ് ഭാഗത്തെ നിർമാണം പൂർത്തിയായ സർവീസ് റോഡാണ് ഇടിഞ്ഞുവീണത്. റോഡ് ഇടിഞ്ഞ് മീറ്ററുകളോളം ആഴത്തിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച്ച രാത്രി മുതൽ പ്രദേശത്ത് കനത്തമഴയാണ്. ഇതിനു പിന്നാലെയാണ് ദേശീയപാത സർവീസ് റോഡിൻ്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സർവീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു