കൊച്ചി: ഇടപള്ളിയിലെ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഹറൂൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം.
വിദ്യാർത്ഥികൾ സഞ്ചരിച്ച അമിതവേഗതയിലായിരുന്ന സ്വിഫ്റ്റ് കാർ മെട്രോ പില്ലറിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് കാറിന്റെ ടയറുകൾ തെറിച്ച് പോകുകയും കാർ പൂർണമായും തകരുകയും ചെയ്‌തിരുന്നു. പുലർച്ചെ നടന്ന അപകടമായതിനാൽ തന്നെ ദൃക്‌സാക്ഷികളുമില്ല.
പൊലീസുദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
ഇടപള്ളിയിൽ വാഹനാപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം


