വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ- അക്ഷര കരോൾ സംഘടിപ്പിച്ചു.

തൃക്കരിപ്പൂർ : സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെയും ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെയും ആഹ്വാനപ്രകാരം ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി അക്ഷര കരോൾ സംഘടിപ്പിച്ചു. വിജ്ഞാന വികസനം പുലരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഗ്രന്ഥശാല അക്ഷര കരോൾ സംഘടിപ്പിച്ചത്. ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ ബാലവേദി കുട്ടികളുടെ നേതൃത്വത്തിൽ നടന്ന അക്ഷരകരോൾ ഗ്രന്ഥശാല സംഘം മുൻ താലൂക്ക് കൗൺസിൽ അംഗം പി. സദാനന്ദൻ ഭരണഘടന ആമുഖം വിതരണം ചെയ്തു. അക്ഷര കരോളിൽ കവികളുടെയും രാഷ്ട്ര ശില്ലികളുടെയും പ്ലക്കാർഡുകൾ ഏന്തി ബാലവേദി കുട്ടികളായ അൻവിദ് പി. കനിഷ്കകെ കാർത്തിക, അനുവേദ പി സാൻവിക സതീശൻ, തരുൺ കെ , ധൻവിക, ഇഷാൻമകേഷ്, തൻഷിക’കെ.വി, റിഷാൻ മധുസൂദനൻ പി ,സബ്ന സജിത്ത്എന്നിവർ പങ്കെടുത്തു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് രാമകൃഷ്ണൻ.കെ.വി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻ സ്വാഗതവും ലൈബ്രേറിയൻ നന്ദന പി.കെ നന്ദിയും പ്രകാശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top