റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. പ്രസംഗത്തിനിടെ ക്ഷീണം അനുഭവപ്പെടുകയും കുഴഞ്ഞുപോകുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റും അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകുകയും നില മെച്ചപ്പെടുകയും ചെയ്തു‌. ഇതിന് ശേഷം ഇദ്ദേഹത്തെ കണ്ണൂർ ചാലയിലുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയായിരുന്നു സംഭവം. ദേശീയ പതാക ഉയർത്തി, പൊലീസിന്റെ സല്യൂട്ട് സ്വീകരിച്ച ശേഷം പ്രസംഗിക്കുന്നതിനിടെയായിരുന്നു മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുറച്ചു നേരം പ്രസംഗ പീഠത്തിന് മുന്നിൽ സ്‌തംഭിച്ചുനിന്ന മന്ത്രി, പിന്നാലെ കുഴഞ്ഞുപോകുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ വന്ന് അദ്ദേഹത്തെ താങ്ങുകയും ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. പരിശോധനകൾക്ക് ശേഷമേ മന്ത്രിക്ക് നേരിട്ട ആരോഗ്യപ്രശ്ന‌നം വ്യക്തമാകുകയുള്ളൂ. കുറച്ചുനാളുകൾ ആരോഗ്യപ്രശ്നം നേരിട്ടതിനെ തുടർന്ന് മന്ത്രി വിശ്രമത്തിലായിരുന്നു. അടുത്തിടെയാണ് സജീവമായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top