ടി വി റിമോട്ടിൻ്റെ LED ബൾബ് ശ്വാസനാളത്തിൽ കുടുങ്ങി. മൂന്നുവയസ്സുകാരന് പുനർജന്മം

ടിവി റിമോട്ടിന്റെ ബള്‍ബ് ശ്വാസനാളത്തില്‍ കുടുങ്ങി മൂന്ന് വയസ്സുള്ള കുട്ടിക്ക് പരിയാരത്ത് പുതുജീവന്‍. ശ്വാസനാളത്തില്‍ കുടുങ്ങിയ ബള്‍ബ് പുറത്തെടുത്തു. മൂന്നു വയസ്സുകാരനായ കുട്ടിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ടിവി റിമോട്ടിന്റെ എല്‍ഇഡി ബള്‍ബ് പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. വളരെ സങ്കീര്‍ണ്ണമായ ബ്രോങ്കോസ്‌കോപ്പി ശസ്ത്രക്രിയാക്കാണ് ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. വരുണ്‍ ശബരി നേതൃത്വം നല്‍കിയത്. ഡോ. അനു, ഡോ.നാഗദിവ്യ എന്നിവര്‍ അനസ്‌തേഷ്യ നല്‍കി. സിസ്റ്റര്‍ ബബിത സഹായിയായി. ശ്വാസതടസ്സ ലക്ഷണങ്ങളുമായി വന്ന കുട്ടിയെ ബ്രോങ്കോസ്‌കോപ്പിയിലൂടെ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്യുകയും പിറ്റേദിവസം തന്നെ വീട്ടിലേക്ക് വിടുതല്‍ ചെയ്യുകയും ചെയ്തു. കളിക്കോപ്പുകളിലും മറ്റുമുള്ള ചെറിയ ഭാഗങ്ങള്‍ പലപ്പോഴും ഇതുപോലെ ശ്വാസനാളത്തില്‍ കുടുങ്ങി ജീവന്‍ തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട് എന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുദീപ് പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ചിലവേറിയ നടപടിക്രമമാണ് വളരെ ചുരുങ്ങിയ ചിലവില്‍ ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top