തിരുവനന്തപുരം • വരും ദിവസങ്ങളിൽ കേരളത്തിൽ മഴയുടെ
ശക്തി കുറയും. മഴ പെയ്യുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയില്ലെന്നാണ് പ്രവചനം.
തീരദേശ മേഖലയിൽ കൂടുതൽ മഴ സാധ്യതയുണ്ട്. കാസർകോട്, കണ്ണുർ ജില്ലകളിൽ മറ്റു ജില്ലകളെ അപേക്ഷിച്ചു വരും ദിവസങ്ങളിൽ കുടുതൽ മഴ പെയ്യാനുള്ള സാധ്യതയുണ്ട്.
മണിക്കൂറിൽ 50- 60 കിലോമീറ്റർ വേഗമുള്ള കാറ്റിൽ മരങ്ങൾ
കടപുഴകിയും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഏറെ ജാഗ്രത പുലർത്തണം.
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ 8 മരണമുണ്ടായി. 4 പേരെ കാണാതായി.