തെങ്ങ് വീണ് വീട് തകർന്നു പുന്നയൂർ മന്ദലാംകുന്ന് യാസീൻ പള്ളിക്ക് സമീപം വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. പുതുപാറയ്ക്കൽ ഫാത്തിമയുടെ വീട്ടിലാണ് സംഭവം. വീട് ഭാഗികമായി തകർന്നു. ഇന്നലെ ഉച്ചയ്ക്ക് വീശിയ കാറ്റിലാണ് വീടിനു പുറകിലെ തെങ്ങ് നടുഭാഗം മുറിഞ്ഞ് ഓലമേഞ്ഞ വീടിനു മുകളിലേക്ക് വീണത്.
കാറ്റിലുലഞ്ഞ് നാട്; കാറ്റിലും മഴയിലും കനത്ത നാശം MBBS വിദ്യാർഥിനിയെ കൂട്ടബലാത്സംഗംചെയ്ത സഹപാഠികളടക്കം മൂന്നുപേർ പിടിയിൽ