ബലാൽസംഗക്കേസിൽ ജയിലിൽ കഴിഞ്ഞ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് വിധി. മൂന്നാമത്തെ കേസിലാണ് ജാമ്യം. കാനഡയിലുള്ള യുവതിയെ നാട്ടിൽ വച്ച് ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന പരാതിയിലാണ് കേസ്. പതിനെട്ട് ദിവസമാണ് രാഹുൽ ജയിലിൽ കഴിഞ്ഞത്. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിൽ പെൺകുട്ടിയെ കൊണ്ട് മുറിയെടുപ്പിച്ച് അവിടെ വച്ച് ബലാൽസംഗം ചെയ്തുവെന്നായിരുന്നു കേസ്. നേരത്തെ തിരുവല്ല ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയിരുന്നു. ഉഭയസമ്മതത്തോട് കൂടിയ ബന്ധമായിരുന്നുവെന്നും ബന്ധത്തിൽ വന്ന ചില വിള്ളലുകളാണ് പരാതിക്ക് കാരണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബലാൽസംഗം നടന്നിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇത് സാധൂകരിക്കുന്നതിനായി ശബ്‌ദസന്ദേശവും വാട്‌സാപ്പ് ചാറ്റുകളും ഹാജരാക്കി.
ബലാൽസംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം


