ചെറുവത്തൂർ : സമഗ്ര ശിക്ഷാ കാസർഗോഡ് ചെറുവത്തൂർ ബി.ആർ സി , കാസർഗോഡ് ജില്ലാ പഞ്ചായത്ത് സംയുക്തമായി നടപ്പിലാക്കി വരുന്ന വൈവിധ്യ പരിപാടിയുടെ ഭാഗമായ പ്രദേശംദത്തെടുക്കൽ പദ്ധതിയുടെ ശില്പശാല കൊടക്കാട് വെൽഫെയർ സ്കൂളിൽ നടന്നു. ചെറുവത്തൂർ സബ് ജില്ലയിലെ കുന്നും കിണറ്റുകര എന്ന പ്രദേശം ദത്തെടുക്കലിൻ്റെ ഭാഗമായി നടപ്പിലാക്കേണ്ട പദ്ധതി രൂപീകരിക്കുന്ന ഒരു ദിവസത്തെ ശില്പശാലയാണ് നടന്നത്.പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സമഗ്ര ശിക്ഷാ ജില്ല പ്രൊജക്റ്റ് കോ-ഓഡിനേറ്റർ ബിജുരാജ് വി.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജയദീപ് എൻ.കെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെറുവത്തൂർ എ.ഇ.ഒ രമേശൻപുന്ന ത്തിരിയൻ മുഖ്യാതിഥിയായിരുന്നു. ഡയറ്റ് ലക്ച്ചറർ ഡോ: പ്രസന്ന .എ, പി.ടി.എ പ്രസിഡണ്ട് ഷിമോദ് . കെ, എം.പി ടി എ പ്രസിഡണ്ട് അജിത വി, എസ് എം സി ചെയർമാൻ ദിലീപ്കുമാർ പി, സീനിയർ അസിസ്റ്റൻ്റ് നന്ദിത. കെ, ട്രെയിനർ സതീശൻ യു, സയന വി എം , പ്രദേശം ദത്തെടുക്കൽ ചുമതയുള്ള ശ്രുതി. കെ, സൂര്യ. കെ വി സനൂപ്. സി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ചെറുവത്തൂർ ബി.ആർ സി പ്രോഗ്രാം കോർഡിനേറ്റർ സുബ്രഹ്മണ്യൻ.വി.വി സ്വാഗതവും ചെറുവത്തൂർ ബി.ആർ സി വൈവിധ്യ കോർഡിനേറ്റർ സാവിത്രി സി നന്ദിയും പ്രകാശിപ്പിച്ചു.
വൈവിധ്യ ഉന്നതികളെ ദത്തെടുക്കൽ ശില്പശാല കൊടക്കാട് വെൽഫെയർ സ്കൂളിൽ നടന്നു




