ചെറുവത്തൂർ : ലോക പോലീസ് ചമഞ്ഞ് വെനിസ്വേല ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് പ്രത്യക്ഷ അധിനിവേശങ്ങൾ നടത്തുന്ന അമേരിക്കയുടെ സമാജത്വനയങ്ങൾക്കെതിരെ ‘അധ്യാപക സർവ്വീസ് സംഘടന സമര സമിതി ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം എ.കെ.എസ്.ടിയുടെ ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത് ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ മേഖല സെക്രട്ടറി എ.സി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ.കെ.എസ്.ടിയു ജില്ലാ സെക്രട്ടറി രാജീവൻ എം.ടി എ.കെ എസ്.ടി.യു സംസ്ഥാനകൗൺസിൽ അംഗം പി. രാജ് ഗോപാലൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ എ സുപ്രഭ സ്വാഗതവും കെ.എച്ച് ഡി. എസ് എ ജില്ലാ പ്രസിഡണ്ട് സി.വി സന്തോഷ് കുമാർ നന്ദി. അർപ്പിച്ചു.
വെനിസ്വേലയ്ക്കൊപ്പംഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു


