യാത്രക്കാർ ഒന്ന് ശ്രദ്ധിക്കണേ …; കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം

കണ്ണൂർ : കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം. കണ്ണൂർ – തലശ്ശേരി റൂട്ടിൽ നടാലിൽ അടിപ്പാത നിർമ്മിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസ് സമരം.
അടിപ്പാത ഇല്ലാത്തതിനാൽ ബൈപ്പാസ് നിർമാണം പൂർത്തിയായാൽ ആറ് കിലോമീറ്റർ ദൂരം അധികം ഓടേണ്ടി വരുമെന്ന് ബസ്സുടമകൾ പറയുന്നു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനം പാലിക്കാത്തതിൽ ബസുടമകളും തൊഴിലാളികളും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
വികസനത്തിൻ്റെ പേരിൽ ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ ഹനിക്കുന്നുവെന്നും, അടിപ്പാതയില്ലാത്തത് പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സംയുക്ത ബസ് സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലയിലെ പ്രധാന പാതകളിൽ ഗതാഗതം സ്‌തംഭിക്കുന്നതോടെ സാധാരണക്കാരായ യാത്രക്കാർ നാളെ വലിയ ദുരിതത്തിലാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top