നീലേശ്വരം / കാസർഗോഡ് ജില്ലയിലെ അംഗീകൃത പ്രീസ്കൂൾ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം പ്രീ സ്കൂളുകൾക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ ക്ലാസ് റൂം പ്രവർത്തനത്തിൻ്റെ ഭാഗമാക്കാൻ ജില്ലയിലെ പ്രീസ്കൂൾ അധ്യാപികമാർക്കുള്ള ഏകദിന പരിശീലനം നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി ശാന്ത നിർവ്വഹിച്ചു. ചടങ്ങിൽ ഹോസ്ദുർഗ്ഗ് ബി.ആർ സി ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓഡിനേറ്റർ സനൽകുമാർ വെള്ളുവ അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കാസർഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് കെ.പി മുഖ്യാതിഥിയായിരുന്നു. കാസർഗോഡ് ജില്ലയിലെ അംഗീകൃത പ്രീസ്കൂളുകൾക്ക് ആൻഡ്രോയ്ഡ് ടി.വി , കുട്ടികളുടെ പോർട്ട് പോളിയോ ഡിജിറ്റലൈസേഷൻ ആക്കാനുള്ള ടാബ് , ട്രോളി സ്പീക്കർ, സൗണ്ട് റെക്കോഡർ , യു.എസ് ബി തുടങ്ങിയ ഡിജിറ്റൽ സാമഗ്രികൾ നൽകിയത്. കേരള പ്രീസ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിൽ വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യയുടെ വിവേചനപൂർവ്വവും വിവേകപൂർവ്വവും യുക്തിപൂർവ്വവുമായ ഉപയോഗം ക്ലാസ് റൂം പ്രവർത്തനത്തിൻ്റെ ഭാഗമാക്കാൻ വേണ്ടിയാണ് ഒരു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചത് ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിജു പി , ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഡി.ഇ. ഇ .പി സംസ്ഥാന കോ. ഓഡിനേറ്റർ ,’പി. രാജഗോപാലൻ സ്വാഗതവും, .ആർ സി കോ-ഓഡിനേറ്റർ നിഷ കെ നന്ദിയും പ്രകാശിപ്പിച്ചു ചെറുവത്തൂർ ബി.ആർ സി ട്രെയ്നർ പി. രാജഗോപാലൻ, കാസർഗോഡ് ആലംമ്പാടി സ്കൂൾ പ്രീ പ്രൈമറി അധാപിക ജുബൈരിയ പി, കാസർഗോഡ് ബി.ആർ.സി ട്രെയിനർ സൗമ്യ. കെ.എസ് എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കൂടി അവേക് ബ്രെയിൻ സർജറി വിജയകരമായി പൂർത്തീകരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്