കാസർകോട്: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിനും തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കാസർകോട് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിങ്കളാഴ്ച 12 മണിയോടെയാണ് സംഭവം. ഡിസിസി ഓഫീസ് പരിസരത്ത് നിന്നു ആരംഭിച്ച മാർച്ച് കലക്ടറേറ്റിനു മുന്നിൽ ഡിസിസി വൈസ് പ്രസിഡണ്ട് ബിപി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനു ഇടയാക്കിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ആർ കാർത്തികേയൻ ആധ്യക്ഷം വഹിച്ചു. നേതാക്കളായ ഉനൈസ് ബേഡകം, റാഫി അഡൂർ, വിനോദ്, ശ്രീനാഥ് ബദിയഡുക്ക, സുജിത്ത് തച്ചങ്ങാട്, അക്ഷയ എസ് ബാലൻ, രജിത, ആബിദ് എടച്ചേരി, വസന്തൻ ബന്തടുക്ക തുടങ്ങിയവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസിൻ്റെ കാസർകോട് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു


