. പ്രാങ്ക് വിഡിയോകളിലൂടെ പരിചിതനായ പീയുഷ് കട്യാലാണു ഡൽഹിയിൽനിന്നു പിടിയിലായത്. യുട്യൂബിൽ 5 ലക്ഷത്തിലേറെപ്പേർ പിന്തുടരുന്ന പീയുഷ് 5 മാസം മുൻപാണു യുവതിയുമായി പരിചയത്തിലായത്. കഴിഞ്ഞദിവസം ചികിത്സാ ആവശ്യത്തിനാണെന്നു പറഞ്ഞ് പീയുഷ് പണം ആവശ്യപ്പെട്ടു. യുവതി പണം നൽകില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള ചാറ്റും ഫോൺ സംഭാഷണങ്ങളും സമുഹമാധ്യമങ്ങളിലുടെ പുറത്തുവിടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. തുടർന്ന്, ഘട്ടംഘട്ടമായി 19 ലക്ഷം രൂപ തട്ടിയെടുത്തു. ഭീഷണി തുടർന്നതോടെയാണു യുവതി സൈബർ പൊലീസിൽ പരാതിപ്പെട്ടത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശിനികളായ രണ്ടു യുവതികൾ പിടിയിൽ ഗ്രാമിക കൊടക്കാടിൻ്റെ ലഹരി വിരുദ്ധ നാടകയാത്ര പാടിക്കീൽസ്കൂളിൽ-