ഇന്ന് പുലർച്ചെ 4. 20 ന് ആണ് അപകടം.പിക്ക്അപ്പ് വാൻ 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായ മൂന്നു യുവാക്കളിൽ ഒരാൾ കുടുങ്ങിക്കിടക്കുകയായിരുന്നു. പെരിങ്ങോം ഫയർഫോഴ്സ് എത്തി യുവാവിനെ രക്ഷപ്പെടുത്തി. കണ്ണൂർ നായാട്ടുപാറ സ്വദേശി അഖിലിനെയാണ് രക്ഷപ്പെടുത്തിയത്. മറ്റ് രണ്ട് പേർക്ക് പരുക്കുകളൊന്നും ഇല്ല.
ചിറ്റാരിക്കാൽ പിക്ക്അപ്പ് വാൻ മറിഞ്ഞു.


