കാലിക്കടവ്: സമഗ്ര ശിക്ഷാ കാസർഗോഡ്, ജില്ലാപഞ്ചായത്ത് സംയുക്ത ആഭിമുഖ്യത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികൾക്കുള്ള പ്രത്യേക പിന്തുണ പദ്ധതിയായ പ്രദേശം ദത്തെടുക്കൽ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കുന്നും കിണറ്റുകര എന്ന ഉന്നതിപ്രദേശം തെരഞ്ഞെടുത്ത് സർവ്വേയിലൂടെ കണ്ടൈത്തിയ സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് തയ്യാറാക്കിയ കരട് പദ്ധതിയുടെ രൂപീകരണ ശില്പശാല വിജയിപ്പിക്കുന്നതിനായി, സാമൂഹ്യ സമിതി രൂപീ കരിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനംചെറുവത്തൂർ ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റർ സുബ്രഹ്മണ്യൻ വി.വി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബി. ആർ.സി ട്രെയിനർ രാജഗോപാലൻ പി. അദ്ധ്യക്ഷത വഹിച്ചു. സമൂഹ്യ പ്രവർത്തകൻ ഷാജി കെ.കെ, ജി.ഡബ്ലു യൂ.പി എസ് കൊടക്കാട് പി.ടി.എ പ്രസിഡണ്ട് ഷിമോദ് പി , ചീമേനി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ രതീഷ് എം,വൈവിധ്യ ബി. ആർ. സി കോ – ഓഡിനേറ്റർ സാവിത്രി .സി എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ ഗണിതം, ഭാഷ, ഇംഗ്ലീഷ് അടിസ്ഥാന ശേഷി വർദ്ധിപ്പിക്കുവാനായി പ്രത്യേക ക്ലാസുകൾ, പഠനോപകരണ വിതരണം യുവാക്കൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്, ലഹരിക്ക് എതിരെ ബോധവൽക്കരണം, കൗമാര വിദ്യാഭ്യാസ ക്ലാസ്, എസ് എസ് എൽ.സി കുട്ടികൾക്ക് വിഷയാധിഷ്ഠിത പഠന പിന്തുണ, സ്കിൽ ഡവലപ്പ്മെൻ്റ് പരിശീലനം, പഠനയാത്ര എന്നിവ സംഘടിപ്പിക്കും മുതിർന്നവർക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നൽകും.ചടങ്ങിൽ പ്രദേശം ദത്തെടുക്കൽ പരിപാടിയുടെ ചുമതലയുള്ള സി.ആർ സി കോ ഓർഡിനേറ്റർ ശ്രുതി കെ സ്വാഗതവും സൂര്യ കെ.വി നന്ദിയും പ്രകാശിപ്പിച്ചു.
ജനകീയ സമിതി രൂപീകരിച്ചു


