കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നിലവിൽ വന്നതോടെ ജില്ലയിൽ നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങി. ആദ്യദിവസം ഒരു പത്രികയാണ് ജില്ലയിൽ സ്വീകരിച്ചത്. ശ്രീകണ്ഠപുരം നഗരസഭയിൽ വാർഡ് രണ്ട് കോറങ്ങേടിലേക്ക് ജോയ് ജോൺ പട്ടാർമഠത്തിലാണ് വരണാധികാരിയായ തളിപ്പറമ്പ് ഡിഇഒ മുമ്പാകെ പത്രിക നൽകിയത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നവംബർ 21 വെള്ളി. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ശനിയാഴ്ച നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 24 തിങ്കൾ.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി


