പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4മണി മുതല്‍ നാളെ രാവിലെ 8 മണി വരെ കാസര്‍കോട് – കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കളനാട് നിന്നും കാസര്‍കോട് പോകേണ്ട വാഹനങ്ങള്‍ പൂച്ചക്കാട് നിന്നും ദേശീയപാത വഴി പോകേണ്ടതാണ്.