വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടെ താമരശ്ശേരിയിൽ യുവതി ജീവനൊടുക്കി

കോഴിക്കോട്: താമരശ്ശേരിയിൽ യുവതി ജീവനൊടുക്കി. അമ്പായത്തോട് സ്വദേശി നന്ദന(22)യാണ് മരിച്ചത്. ഡൈനിങ് ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടെ താമരശ്ശേരിയിൽ യുവതി ജീവനൊടുക്കി Read More »

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, കടലിൽ പോകുന്നത് വിലക്കി

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം സജീവമായതോടെ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്‌ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്. കൊങ്കൺ തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴിയാണ് മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന കർശന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, കടലിൽ പോകുന്നത് വിലക്കി Read More »

സി.ബി.എസ്.ഇ പുനർമൂല്യനിർണയം: 1.6 ലക്ഷം അപേക്ഷകൾ ലഭിച്ചതായി ബോർഡ്; വെബ്‌സൈറ്റിന് സാങ്കേതിക പ്രശ്നങ്ങളില്ലെന്ന് വിശദീകരണം

ന്യൂഡൽഹി: സി.ബി.എസ്.ഇ (CBSE) പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനായി (Revaluation) ഇതുവരെ 1.6 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അറിയിച്ചു. അപേക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കിടയിൽ ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണ് ബോർഡിന്റെ ഈ ഔദ്യോഗിക വിശദീകരണം. അപേക്ഷകൾ സമർപ്പിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റിന് യാതൊരുവിധ സാങ്കേതിക തകരാറുകളും (Technical issues) ഇല്ലെന്നും വെബ്‌സൈറ്റ് സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. വരും ദിവസങ്ങളിലും കൂടുതൽ അപേക്ഷകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിശ്ചിത സമയപരിധിക്കുള്ളിൽ വിദ്യാർത്ഥികൾക്ക് അപേക്ഷകൾ

സി.ബി.എസ്.ഇ പുനർമൂല്യനിർണയം: 1.6 ലക്ഷം അപേക്ഷകൾ ലഭിച്ചതായി ബോർഡ്; വെബ്‌സൈറ്റിന് സാങ്കേതിക പ്രശ്നങ്ങളില്ലെന്ന് വിശദീകരണം Read More »

പട്ടാപ്പകൽ വീട്ടിൽക്കയറി കഴുത്തിൽ കത്തിവച്ച് മോഷണം, സിസിടിവിക്ക് മുന്നിൽ വിജയാഹ്ലാദ പ്രകടനം, പ്രതിയെ പൊക്കി

പാലക്കാട് കോഴിപ്പാറയിൽ വൃദ്ധയെ കത്തിമുനയിൽ നിർത്തി മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. സ്ഥിരം കുറ്റവാളിയായ റോബിൻ, മോഷണശേഷം സിസിടിവി ക്യാമറയ്ക്ക് മുന്നിൽ വിജയാഹ്ലാദം പ്രകടിപ്പിച്ചത് അന്വേഷണത്തിൽ നിർണായകമായി. പാലക്കാട് : കോഴിപ്പാറയിൽ പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം, മോഷണത്തിന് ശേഷം വീട്ടിലെ സിസിടിവി ക്യാമറയ്ക്ക് മുന്നിൽ വിജയാഹ്ലാദ പ്രകടനവും നടത്തിയ പ്രതിയെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടി. സ്ഥിരം കുറ്റവാളിയായ റോബിൻ എന്ന 23കാരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കയ്യിൽ ഗ്ലൌസും മാസ്ക്കും ധരിച്ചെത്തിയ

പട്ടാപ്പകൽ വീട്ടിൽക്കയറി കഴുത്തിൽ കത്തിവച്ച് മോഷണം, സിസിടിവിക്ക് മുന്നിൽ വിജയാഹ്ലാദ പ്രകടനം, പ്രതിയെ പൊക്കി Read More »

കണ്ണൂർ ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.തന്നട കുണ്ടത്തിൽ സ്വ ദേശി കെ. രജി നാ (35) ണ് മരിച്ചത്. ഞായറാഴ്‌ച രാത്രി പത്തരയോടെ ചാല ഹയർ സെക്കൻഡറി സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വന്തം കാറിലാണ് രജിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ യഥാർത്ഥ കാരണം ലഭ്യ മാകൂവെന്ന് പൊലിസ് അറിയിച്ചു.പിതാവ് കുണ്ടത്തിൽ രാജൻ . മാതാവ്: കാഞ്ചന. സഹോദരി: അഞ്ജു. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക്

കണ്ണൂർ ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി Read More »

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിലെ പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്‌ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണത്തിനിടെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. അതിജീവിതയുടെ ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിലെ പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്‌ജി പിന്മാറി Read More »

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട് Read More »

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം. എറണാകുളം ആലുവ സ്വദേശി മുരളീധരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു . ഒരാഴ്ചക്കിടെ രണ്ടാമത്തെ മരണമാണ് ഇത്.ജില്ലയിൽ പകർച്ചപനിയും വ്യാപകമാണ്. ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. 1937-ൽ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി 2011-ൽ ആലപ്പുഴയിലാണ് വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്തത്. തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ട‌പ്പെടൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം Read More »

കനത്തമഴ; ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം; വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ നിരോധനം

ഇടുക്കി: ഇടുക്കിയില്‍ രാത്രി യാത്ര നിരോധനം. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെയാണ് നിരോധിച്ചത്. അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത കൂടി പരിഗണിച്ചാണ് തീരുമാനം. സാഹസിക ടൂറിസം കേന്ദ്രങ്ങള്‍ അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ജലാശയങ്ങളിലെ ജലവിനോദങ്ങളും നിരോധിച്ചു.

കനത്തമഴ; ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം; വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ നിരോധനം Read More »

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര; ആദ്യം ഓർഡിനറി ബസുകളിൽ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ആദ്യം ഓർഡിനറി ബസുകളിൽ മാത്രം. ഈ മാസം 15-ന് കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമാകും.

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര; ആദ്യം ഓർഡിനറി ബസുകളിൽ മാത്രം Read More »

Scroll to Top