മേൽപ്പറമ്പ്, കട്ടക്കാലിലെ വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശി മരിച്ചു
കാസർകോട്: കാസർകോട്-കാഞ്ഞങ്ങാട് കെഎസ്‌ടിപി റോഡിലെ മേൽപ്പറമ്പ് കട്ടക്കാലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശിയും കളനാട്, ഇടവുങ്കാൽ വി.ബി വില്ലയിൽ താമസക്കാരനുമായ വി.എസ് വിനീഷ് എന്ന അപ്പു (23)വാണ് ബുധനാഴ്‌ച പുലർച്ചെ മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ലൈറ്റ് ആന്റ് സൗണ്ട് മേഖലയിൽ ജോലി ചെയ്‌തു വരികയായിരുന്നു. ഒക്ടോബർ 16ന് രാവിലെ ഉണ്ടായ വാഹനാപകടത്തിലാണ് വിനീഷിന് പരിക്കേറ്റത്. കളനാട് ഭാഗത്തു നിന്നു മേൽപ്പറമ്പ് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു വിനീഷ്. ഈ […]









