കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കപ്പ് ആരടിക്കും? കണ്ണൂർ മുന്നിൽ, തൊട്ടുപിന്നിൽ കോഴിക്കോട്

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവം പുരോഗമിക്കുന്നു. കലോത്സവത്തിന്റെ മൂന്നാം ദിനം 487 പോയിൻ്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുന്നു. 483 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 481 പോയിൻ്റുമായി തൃശ്ശൂർ മൂന്നാമതുമാണ്. പാലക്കാട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കോട്ടയം, കാസർകോട്, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളിൽ നിൽക്കുന്നത്. ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കണ്ടറി സ്‌കൂളാണ് 118 പോയിൻ്റുമായി സ്‌കൂളുകൾ വിഭാഗത്തിൽ ഒന്നാമത്. പത്തനംതിട്ടയിലെ എസ്‌്വിജിവിഎച്ച്എസ്എസ് കിടങ്ങന്നൂരാണ് രണ്ടാമത്.കുച്ചുപ്പുടി, തിരുവാതിരക്കളി, പരിചമുട്ട്, ചവിട്ടുനാടകം, […]

കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കപ്പ് ആരടിക്കും? കണ്ണൂർ മുന്നിൽ, തൊട്ടുപിന്നിൽ കോഴിക്കോട് Read More »

മകളുമായുള്ള ബന്ധം ചോദ്യം ചെയ്‌ത പിതാവിനെ വെട്ടിക്കൊന്ന് അയൽവാസിയായ യുവാവ്; സംഭവം പാലക്കാട്

പാലക്കാട്: മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിൽ അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു. തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) യാണ് മരിച്ചത്. അയൽവാസിയായ രാഹുലെന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം.തളികല്ലിലെ വീടിനു സമീപം വെച്ച് രാജാമണിയെ കൊടുവാൾ കൊണ്ട് യുവാവ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്‌തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മംഗലംഡാം പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്. രാജാമണിയുടെ

മകളുമായുള്ള ബന്ധം ചോദ്യം ചെയ്‌ത പിതാവിനെ വെട്ടിക്കൊന്ന് അയൽവാസിയായ യുവാവ്; സംഭവം പാലക്കാട് Read More »

മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാൽ സെഷൻസ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിൻ്റെ തീരുമാനം. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയെന്നും പ്രോസിക്യൂഷൻ.

മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും Read More »

ചികിത്സാസഹായം കൈമാറി

തൃക്കരിപ്പൂർ :പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട് കടവ് സ്കൂളിലെ 19916 എസ്എസ്എൽസി ബാച്ചിലുള്ള തൃക്കരിപ്പൂർ തെക്കുമ്പാട് താമസിക്കുന്ന പൂർവ്വ വിദ്യാർത്ഥിയായ കെ വി ഷീബയുടെ ചികിത്സാ സഹായനിധിയിലേക്ക് കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിച്ച 154120 രൂപ14.1.2026ന് ബുധനാഴ്ച സ്കൂൾ പ്രധാന അധ്യാപകൻ വിനോദ് കുമാർ. ബി ചികിത്സാ സഹായ കമ്മിറ്റിക്ക് വേണ്ടി കൈക്കോട്ട് കടവ് വാർഡ് മെമ്പർ എം ടി അബ്ദുറഹിമാന് കൈമാറി. തദവസരത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഗോപിക്കുട്ടി കെ വി, സ്കൂൾ മാനേജർ ടി

ചികിത്സാസഹായം കൈമാറി Read More »

കുംബഡാജെയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; കൊലയെന്ന് സംശയം

കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കുംബഡാജെ ആജിലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുഷ്‌പാവതി (67) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ കാണപ്പെട്ടത്. മുറിയിൽ പിടിവലി നടന്നതിന്റെ അടയാളങ്ങളുണ്ട്. മുഖത്ത് നഖം കൊണ്ട് മാന്തിയതിൻ്റെ പാടുകളും കാണപ്പെട്ടു. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുഷ്‌പാവതിയുടെ കഴുത്തിൽ നിന്നു കരിമണി മാല കാണാതായതായി സംശയിക്കുന്നു. അതിനാൽ മോഷണത്തിനിടയിലാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. പെരിയ വില്ലാരംപതിയിലെ

കുംബഡാജെയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; കൊലയെന്ന് സംശയം Read More »

ഓൺലൈനിൽ ഓർഡർ ചെയ്‌ത പടക്കത്തിൻ്റെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി പൊട്ടിത്തെറിച്ചു

തൃശൂർ: ഓൺലൈനിൽ ഓർഡർ ചെയ്‌ത പടക്കത്തിന്റെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി തീപിടിച്ച് പൊട്ടിത്തെറിച്ചു. തൃശൂർ നടത്തറ ദേശീയപാതയിൽ ഉച്ചയ്ക്കാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സൽ പായ്ക്കറ്റുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെ തീപിടിക്കുകയായിരുന്നു എന്ന് പറയുന്നു. പടക്കമാണെന്ന് പറയാതെയാണ് പാഴ്സൽ അയച്ചത്, ഇത് നിയമ വിരുദ്ധമാണെന്ന് ജീവനക്കാർ പറയുന്നു. ലോറിയിലുണ്ടായിരുന്ന ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിക്ക് തീപിടിച്ചതിനെ തുടർന്ന് ദേശീയപാതയിൽ അര മണിക്കൂർ ഗതാഗതം തടസപ്പെട്ടു. രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

ഓൺലൈനിൽ ഓർഡർ ചെയ്‌ത പടക്കത്തിൻ്റെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി പൊട്ടിത്തെറിച്ചു Read More »

ആശ്വാസ സ്‌പ്ലാഷ്‌ഡൗണ്‍; ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി, ചരിത്രത്തിലാദ്യം

കാലിഫോര്‍ണിയ: ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ-11 ദൗത്യ സംഘം ഭൂമിയിലിറങ്ങി. ഇന്നുച്ചയ്‌ക്ക് ഇന്ത്യന്‍ സമയം 2:14-ഓടെയാണ് ക്രൂ-11 സംഘവുമായി സ്പേസ്‌എക്‌സിന്‍റെ ഡ്രാഗൺ എൻഡവർ പേടകം കാലിഫോര്‍ണിയ തീരത്ത് സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്‌തത്. ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്‌ത ശേഷം പത്തരം മണിക്കൂര്‍ സമയമെടുത്താണ് ഡ്രാഗണ്‍ പേടകത്തിന്‍റെ ലാന്‍ഡിംഗ്. പ്രത്യേക ബോട്ടുപയോഗിച്ച് ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി കരയിലെത്തിക്കും. നാല് ബഹിരാകാശ

ആശ്വാസ സ്‌പ്ലാഷ്‌ഡൗണ്‍; ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി, ചരിത്രത്തിലാദ്യം Read More »

ശമ്പളം വർധിപ്പിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്‌തിരുന്ന സ്ഥാപനം അടിച്ച് തകർത്തു; സംഭവം നിലമ്പൂരിൽ

മലപ്പുറം: ശമ്പളം വർധിപ്പിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്ത‌ിരുന്ന സ്ഥാപനം അടിച്ച് തകർത്ത് യുവാക്കൾ. മലപ്പുറം നിലമ്പൂരിലാണ് സംഭവം നടന്നത്. നിലമ്പൂർ കരുളായി സ്വദേശി മുഹമ്മദ് റാഷിദ്, മുക്കട്ട സ്വദേശി അജ്‌മൽ, ചന്തക്കുന്ന് സ്വദേശി റയാൻ സലാം എന്നിവരാണ് അക്രമം കാട്ടിയത്.നിലമ്പൂർ കോടതിപ്പടിയിലെ സ്വകാര്യ ഗ്രാഫിക്‌സ് സ്ഥാപനത്തിന് നേരെയായിരുന്നു അതിക്രമം. ജീവനക്കാരെയും സംഘം മർദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ദിവസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. യുവാക്കൾ സ്ഥാപനത്തിലെ സാധനങ്ങൾ നശിപ്പിക്കുന്നത് വീഡിയോയിൽ കാണാം. കടയിലെ ഉപകരണങ്ങൾ യുവാക്കൾ

ശമ്പളം വർധിപ്പിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്‌തിരുന്ന സ്ഥാപനം അടിച്ച് തകർത്തു; സംഭവം നിലമ്പൂരിൽ Read More »

വായ മൂടിക്കെട്ടി പ്രതിഷേധം നടത്തി

അഭിഭാഷക സംരക്ഷണ നിയമം പാസ്സാക്കുക, അഭിഭാഷക ക്ഷേമനിധി 30 ലക്ഷമായി ഉയർത്തുക, പെൻഷൻ സ്കീം നടപ്പാക്കുക തുടങ്ങിയ 12 ഇന ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് പയ്യന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ സബ് കോടതിക്ക് മുന്നിൽ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരം അഡ്വക്കേറ്റ് ഗോപിനാഥ് സമരം ഉദ്ഘാടനം ചെയ്തു.

വായ മൂടിക്കെട്ടി പ്രതിഷേധം നടത്തി Read More »

വിജയ് ചിത്രം ജനനായകന് തിരിച്ചടി

ന്യൂദൽഹി: വിജയ് നായകനാകുന്ന ‘ജനനായകൻ’ സിനിമയ്ക്ക് തിരിച്ചടി. ചിത്രത്തിൻ്റെ സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർമാതാക്കൾ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. നിർമാതാക്കളോട് ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ ആണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ഈ കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത് ഉചിതമല്ല എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ദിവസം പ്രദർശനാനുമതി നൽകികൊണ്ട് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് നിർമാതാക്കൾ സുപ്രീംകോടതിയെ

വിജയ് ചിത്രം ജനനായകന് തിരിച്ചടി Read More »

Scroll to Top