നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ്റെ മരണം; ദുരൂഹത ഒഴിയുന്നില്ല; മാതാപിതാക്കളുടെ മൊഴിയിൽ വൈരുദ്ധ്യം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചതിൽ ദുരൂഹത ഒഴിയുന്നില്ല. മാതാപിതാക്കളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിൻകര പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി മാതാപിതാക്കളെ വിളിച്ചുവരുത്താനാണ് തീരുമാനം. കുഞ്ഞിൻ്റെ കൈക്കേറ്റ പൊട്ടലിലാണ് പൊലീസിൻ സംശയം. മൂന്ന് പൊട്ടലുകളാണ് കുഞ്ഞിൻ്റെ കയ്യിലുള്ളത്. ഇക്കാര്യം തിരക്കിയപ്പോൾ ചികിത്സ തേടിയിരുന്നുവെന്നും എങ്ങനെയാണ് പരിക്ക് ഉണ്ടായത് എന്ന് അറിയില്ലെന്നുമായിരുന്നു മാതാപിതാക്കളുടെ മൊഴി. ഒരാഴ്‌ച മുൻപാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും പറഞ്ഞിരുന്നു. എന്നാൽ മൂന്നാഴ്‌ച മുൻപാണ് കുഞ്ഞിന്റെ […]








