ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.

കാസർകോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. മുള്ളേരിയ, മൂടാംകുളത്തെ പരേതരായ കൃഷ്‌ണൻ നായർ – നാരായണി ദമ്പതികളുടെ മകൻ പ്രഭാകരൻ (52) ആണ് മരിച്ചത്. ബംഗ്ളൂരുവിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. പനിബാധിച്ച നിലയിൽ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിലാണ് ഡങ്കിപ്പനിയാണെന്നു വ്യക്തമായത്. നേരത്തെ മുണ്ടോൾ ജംഗ്ഷൻ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ ആയിരുന്ന പ്രഭാകരൻ വലിയ സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു. ഭാര്യ: പ്രഭ. മക്കൾ: അനഘ, അനുനന്ദ്. സഹോദരങ്ങൾ: ബാലകൃഷ്‌ണൻ, […]

ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. Read More »

ഷാഫി പറമ്പിൽ എംപിക്ക് അറസ്റ്റ് വാറന്റ്

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്ക് അറസ്റ്റ് വാറൻ്റ്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) ആണ് ഷാഫിയെ അറസ്റ്റ് ചെയ്‌ത്‌ ഹാജരാക്കാൻ ഉത്തരവിട്ടത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു 2022 ജൂൺ 24 ന് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ ദേശീയപാത

ഷാഫി പറമ്പിൽ എംപിക്ക് അറസ്റ്റ് വാറന്റ് Read More »

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് ഇനി തത്സമയം ലൈസൻസ് ലഭിക്കും; പുതിയ സംവിധാനം ഉടൻ

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് തത്സമയം ലൈസൻസ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്‌വെയറിൽ ഉൾക്കൊള്ളിച്ച് ലൈസൻസ് നൽകുന്ന വിധത്തിലുള്ള ക്രമീകരണമാണ് നടപ്പാക്കുന്നത്. പുതിയ സംവിധാനം ഉടൻ നടപ്പാക്കുമെന്നാണ് വിവരം. ഇതിനായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് 294 ലാപ്ടോപ്പുകൾ വാങ്ങാൻ ഒന്നരക്കോടി രൂപ അനുവദിച്ചു.നിലവിൽ ടെസ്റ്റ് ഗ്രൗണ്ടുകളിൽ നിന്ന് വെഹിക്കിൾ ഇൻസ്പെക്ടർമാർ ഓഫീസിൽ എത്തിയ ശേഷമാണ് ലൈസൻസ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസൻസ് വിതരണം വൈകും.

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് ഇനി തത്സമയം ലൈസൻസ് ലഭിക്കും; പുതിയ സംവിധാനം ഉടൻ Read More »

പുതുപ്പള്ളി റബ്ബർ ബോർഡ് ക്വാർട്ടേഴ്‌സിൽ വൻ കവർച്ച; 73 പവൻ നഷ്ടമായി, CCTV ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളി

കോട്ടയം: കേന്ദ്രസർക്കാരിന് കീഴിലുള്ള പുതുപ്പള്ളിയിലെ റബ്ബർ ബോർഡ് ഗവേഷണകേന്ദ്രത്തിലെ ക്വാർട്ടേഴ്‌സുകളിൽ വൻ സ്വർണക്കവർച്ച. റബ്ബർ ബോർഡിന്റെ ജീവനക്കാർക്കുള്ള താമസസ്ഥലത്തെ രണ്ട് ക്വാർട്ടേഴ്സിലായാണ് കവർച്ച നടന്നത്. 73 പവൻ സ്വർണം നഷ്‌ടമായെന്നാണ് പ്രാഥമിക നിഗമനം. ഇതിന് പുറമേ മൂന്ന് ക്വാർട്ടേഴ്‌സുകളിൽ കവർച്ചാശ്രമവുമുണ്ടായി. കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തിങ്കളാഴ്‌ച രാത്രി 12-ന് ശേഷമാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്‌ടമായത്. മോഷണം നടത്താൻ ശ്രമിച്ച ക്വാർട്ടേഴ്‌സുകളുടെ മുൻവാതിൽ ഭാഗികമായി കുത്തിത്തുറന്ന നിലയിലാണ്. വാതിലിന്റെ പൂട്ട്

പുതുപ്പള്ളി റബ്ബർ ബോർഡ് ക്വാർട്ടേഴ്‌സിൽ വൻ കവർച്ച; 73 പവൻ നഷ്ടമായി, CCTV ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളി Read More »

പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്ത് ഉണ്ടാവുക 2 മണിക്കൂർ; ഒരേ വേദിയിൽ 2 പരിപാടികൾ

തിരുവനന്തപുരം പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത് ചെലവഴിക്കുക 2 മണിക്കൂർ മാത്രം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയിൽ റെയിൽവേയും ബിജെപിയും സംഘടിപ്പിക്കുന്ന 2 പരിപാടികളിലാണ് അദ്ദേഹം തുടർച്ചയായി പങ്കെടുക്കുക.രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. തുടർന്ന് 10.45 മുതൽ 11.20 വരെയാണ് റെയിൽവേയുടെ പരിപാടി. 4 ട്രെയിനുകളുടെയും വിവിധ റെയിൽവേ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. പിന്നാലെ അതേ വേദിയിൽ തന്നെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോർപറേഷനു വേണ്ടിയുള്ള

പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്ത് ഉണ്ടാവുക 2 മണിക്കൂർ; ഒരേ വേദിയിൽ 2 പരിപാടികൾ Read More »

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, കട്ടിളപ്പടി കേസിൽ ജയിലിൽ തുടരും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ്പപാളികളുടെ കേസിലാണ് ജാമ്യം ലഭിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു. കട്ടിളപാളി കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ജയിലിന് പുറത്തിറങ്ങൾ കഴിയൂ.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, കട്ടിളപ്പടി കേസിൽ ജയിലിൽ തുടരും Read More »

വടകരയിൽ നടുറോഡിൽ കവർച്ച; കാറിലെത്തിയ സംഘം ബൈക്ക് യാത്രികനെ ആക്രമിച്ച് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തു

കോഴിക്കോട്: വടകരയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു. കൊയിലോത്ത് താഴക്കുനി വീട്ടിൽ ഇബ്രാഹിം (58) ആണ് കവർച്ചക്കിരയായത്. കാറിൽ എത്തിയ മാസ്‌ക് ധരിച്ച മൂന്ന് പേർ ചേർന്ന് ഇയാളിൽനിന്ന് 9 ലക്ഷം രൂപ തട്ടിയെടുത്തു. വില്യാപ്പള്ളി- തലശ്ശേരി പാതയിൽ എടച്ചേരി ഇരിങ്ങണ്ണൂരിൽ വെച്ചായിരുന്നു സംഭവം.എടച്ചേരിയിൽനിന്നും ഇരിങ്ങണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇബ്രാഹിമിന് പിറകിലായി വന്ന നീല നിറത്തിലുള്ള കാർ ആദ്യം ബൈക്കിനെ മറികടന്ന് തടസമുണ്ടാക്കി. പിന്നാലെ കാറിലുണ്ടായിരുന്ന നാല് പേർ ചേർന്ന് പരാതിക്കാരനെ ആക്രമിച്ച് കൈവശമുണ്ടായിരുന്ന ഒമ്പത്

വടകരയിൽ നടുറോഡിൽ കവർച്ച; കാറിലെത്തിയ സംഘം ബൈക്ക് യാത്രികനെ ആക്രമിച്ച് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തു Read More »

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി പത്തനംതിട്ട സെഷൻസ് കോടതി. മറ്റന്നാൾ അപേക്ഷയിൽ വാദം കേൾക്കാനാണ് മാറ്റിയത്. എസ്ഐടിയുടെ റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. മറ്റന്നാൾ റിപ്പോർട്ട് സമർപ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാലാണ് ഇന്നലെ രാഹുൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്ന വാദമാണ് രാഹുൽ അപേക്ഷയിൽ ഉന്നയിക്കുന്നത്. തൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും സാങ്കേതിക നടപടിക്രമങ്ങൾ

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി Read More »

മദ്യ ബ്രാൻഡിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സർക്കാരിനും ബെവ്കോയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: പുതിയ മദ്യ ബ്രാൻഡിന് പേരും ലോഗോയും ക്ഷണിച്ച നടപടിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാരിനും ബെവ്കോയ്ക്കുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്നാഴ്‌ചയ്ക്കകം മറുപടി നൽകണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിർദേശം. മദ്യ നിർമാതാക്കളായ മലബാർ ഡിസ്റ്റലറീസ് മറുപടി നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.പാലക്കാട് പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ് നിർമിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് വേണ്ടിയായിരുന്നു സർക്കാർ പേരും ലോഗോയും ക്ഷണിച്ചത്. മികച്ച പേര് നിർദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നൽകുമെന്നും

മദ്യ ബ്രാൻഡിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സർക്കാരിനും ബെവ്കോയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ് Read More »

പള്ളിക്കുന്നിലെ കിണറുകളിലെ ഇന്ധന സാനിധ്യം : ടാങ്കുകളുടെ സമ്മർദ്ദ പരിശോധന നടപടികൾ തുടങ്ങി

കണ്ണൂർ:-കിണർ വെള്ളത്തിൽ ഇന്ധന സാന്നിധ്യമുണ്ടെന്ന പള്ളിക്കുന്ന് ജയ് ജവാൻ റോഡ് നിവാസികളുടെ പരാതിയിൽ കണ്ണൂർ സെൻട്രൽ ജയിൽ നടത്തുന്ന പെട്രോൾ പമ്പിലെ ഇന്ധന ടാങ്കുകളുടെ സമ്മർദ്ദ പരിശോധനയുടെ പ്രാഥമിക നടപടികൾക്ക് തുടക്കം. സമ്മർദ്ദ പരിശോധനയുടെ ആദ്യപടിയായി ടാങ്കുകളിലെ ഇന്ധനം നീക്കം ചെയ്യാനാരംഭിച്ചു. ഇന്ധനം പൂർണ്ണമായും നീക്കിയശേഷം ബുധനാഴ്ചയോടെ ടാങ്കുകളിൽ വെള്ളം നിറച്ച് സമ്മർദ്ദ പരിശോധന നടത്തും. കെ.വി.സുമേഷ് എം.എൽ.എയുടെ സാന്നിധ്യത്തിലാണ് പ്രവൃത്തിക്ക് തുടക്കമിട്ടത്. 20000 ലിറ്റർ സംഭരണ ശേഷിയുള്ള മൂന്ന് ഇന്ധന ടാങ്കുകളാണ് പള്ളിക്കുന്ന് പെട്രോൾ പമ്പിൽ

പള്ളിക്കുന്നിലെ കിണറുകളിലെ ഇന്ധന സാനിധ്യം : ടാങ്കുകളുടെ സമ്മർദ്ദ പരിശോധന നടപടികൾ തുടങ്ങി Read More »

Scroll to Top