ശബരിമല സ്വർണക്കൊള്ളയിൽ SITയ്ക്ക് വീഴ്ച; സ്വർണം ചെമ്പാക്കിയ മിനുട്ട്സിന്റെ ശാസ്ത്രീയ പരിശോധന നടത്തിയില്ല
ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയ്ക്ക് വീഴ്‌ച. സ്വർണം ചെമ്പാക്കിയ മിനുട്ട്സിന്റെ ശാസ്ത്രീയ പരിശോധന നടത്തിയില്ല. എ പത്മകുമാറിനെതിരായ നിർണായക തെളിവിലാണ് മെല്ലപ്പോക്ക്. ചെമ്പ് എന്ന് എഴുതിയത് പത്മകുമാറെന്ന് ഉറപ്പിക്കാൻ കയ്യക്ഷരം പരിശോധിക്കണം. ഇതിനായി സാംപിൾ ശേഖരിച്ചത് മൂന്ന് ദിവസം മുൻപാണ്. പത്മകുമാർ അറസ്റ്റിലായി രണ്ട് മാസം കഴിഞ്ഞപ്പോളാണ് നടപടി. ഫലം ലഭിക്കാതെ കുറ്റപത്രവും നൽകാനായേക്കില്ല.അതേസമയം മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യത്തിലിറങ്ങാതിരിക്കാൻ പുതിയ കേസുകളെടുക്കാനാണ് പൊലീസ് നീക്കം. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ കേസ് എടുത്തേക്കും. ദ്വാരപാലക കേസിൽ […]









