ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത് മൂന്ന് നാടൻ ബോംബുകൾ, അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ: കണ്ണൂർ നീർവേലിയിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു. മൂന്നു ബോംബുകളാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്.കൂത്തുപറമ്പ് പൊലീസും ബോംബ് സ്ക്വാഡും എത്തി ബോംബുകൾ നിർവീര്യമാക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ബോംബുകൾ കണ്ടെത്തിയത്. മൂന്ന് പ്ലാസ്റ്റിക്ക് പാത്രങ്ങളിലായാണ് ബോംബ് കണ്ടെത്തിയത്. കണ്ടെത്തിയത് ബോംബാണോ എന്ന സംശയം ആദ്യം ഉണ്ടായരുന്നു. എന്നാൽ ബോംബ് സ്ക്വാഡ് എത്തി ബോംബ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശത്തെ രാഷ്ട്രീയ പശ്ചാത്തലം ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത് മൂന്ന് നാടൻ ബോംബുകൾ, അന്വേഷണം ആരംഭിച്ച് പൊലീസ് Read More »

ഒരിത്തിരി ആശ്വാസം! സ്വർണ വില വീണ്ടും കുറഞ്ഞു; രണ്ട് തവണയായി ഗ്രാമിന് ഇന്ന് കുറഞ്ഞത് 785 രൂപ, പവന് വില 124080 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് പവന് 1,24,080 രൂപയായാണ് സ്വർണവില കുറഞ്ഞത്. ഇന്ന് രണ്ടാം തവണയാണ് സ്വർണവില കുറയുന്നത്. ഗ്രാമിന് 785 രൂപയാണ് ഇന്ന് കുറഞ്ഞത്. ലാഭമെടുപ്പിനെ തുടർന്ന് രാജ്യാന്തര വില താഴ്ന്നതും ഡോളർ കരുത്താർജ്ജിച്ചതുമാണ് ഇടിവിന് കാരണം.സ്വർണവിലയിലെ മിന്നൽക്കുതിപ്പിന് താത്കാലിക വിരാമം. ആഗോളവിപണിയിലെ വിലക്കുറവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതാണ് വില കുറയാൻ കാരണം. ഇതോടെ ഒരു പവൻ ആഭരണം വാങ്ങാനുള്ള ചെലവ് ജിഎസ്‌ടിയും ഹോൾമാർക്ക്

ഒരിത്തിരി ആശ്വാസം! സ്വർണ വില വീണ്ടും കുറഞ്ഞു; രണ്ട് തവണയായി ഗ്രാമിന് ഇന്ന് കുറഞ്ഞത് 785 രൂപ, പവന് വില 124080 രൂപ Read More »

തൃശൂരിൽ വിഷം കഴിച്ച് മൂന്നു സഹോദരിമാർ ജീവനൊടുക്കാൻ ശ്രമിച്ചു; ഒരാൾ മരിച്ചു

തൃശ്ശൂർ: ആറ്റൂരിൽ കീടനാശിനി കഴിച്ച് മൂന്നു സഹോദരിമാരുടെ ആത്മഹത്യാശ്രമം. ഒരാൾ മരിച്ചു. ആറ്റൂർ സ്വദേശിനികളായ സരോജിനി (72 ), ജാനകി (74) ദേവകി ( 75) എന്നിവരാണ് വിഷം കഴിച്ചത്. സരോജിനി മരിച്ചു. മറ്റുരണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. മൂവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിവാഹിതരാണ്. ഇവരെ കാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൂവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും സരോജിനി മരിച്ചു.കീടനാശിനിയാണ് മൂവരും കഴിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. പ്രായമായത്തിന്റെ അവശതകൾ മൂവരെയും അലട്ടിയിരുന്നു. ഇതിന്റെ

തൃശൂരിൽ വിഷം കഴിച്ച് മൂന്നു സഹോദരിമാർ ജീവനൊടുക്കാൻ ശ്രമിച്ചു; ഒരാൾ മരിച്ചു Read More »

‘തട്ടാനെ കാണിച്ച് ഇത് പോലെയൊന്ന് പണിയണം’ ; കണ്ണൂരിൽ വയോധികനെ കബളിപ്പിച്ച് മോതിരം കവർന്ന് ‘മുങ്ങിയ’ പ്രതി പിടിയിൽ

തളിപ്പറമ്പ് ബസ്സ്റ്റാൻഡ് പരിസരത്ത് വയോധികൻ്റെ കൈയ്യിൽ നിന്നും അരപ്പവൻ സ്വർണമോതിരം കവർന്ന സംഭവത്തിലെ പ്രതി പിടിയിൽ. വളപട്ടണം സ്വദേശി മുഹമ്മദ് താഹയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. പയ്യാവൂർ കാട്ടി ക്കണ്ടം സ്വദേശി നാരായണൻ്റെ (74) മോതിരമാണ് പ്രതി തട്ടിയെടുത്തത്. ഇക്കഴിഞ്ഞ ജനുവരി ഏഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പയ്യാവൂർ ബസ് സ്റ്റാൻഡിനു സമീപത്തെ കടയക്കു മുന്നിൽ നിന്ന് നാരായണനെ പരിചയപ്പെട്ട പ്രതി തളിപ്പറമ്പിലേക്ക് യാത്രയ്ക്ക് ക്ഷണിക്കുകയായിരുന്നു. ബസ് യാത്രയ്ക്കിടെ നാ രായണൻറെ കൈയിലെ മോതിരം നോക്കി ഇതു

‘തട്ടാനെ കാണിച്ച് ഇത് പോലെയൊന്ന് പണിയണം’ ; കണ്ണൂരിൽ വയോധികനെ കബളിപ്പിച്ച് മോതിരം കവർന്ന് ‘മുങ്ങിയ’ പ്രതി പിടിയിൽ Read More »

വി കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്‌ണൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. പുസ്തക പ്രകാശന ചടങ്ങിന് സംരക്ഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്‌ണൻ്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു. നിരന്തരം ഭീഷണി സന്ദേശങ്ങൾ എത്തിയതിന് പിന്നാലെയാണ് കുഞ്ഞികൃഷ്‌ണൻ ഹൈക്കോടതിയിലെത്തിയത്. അതിനിടെ, വി കുഞ്ഞികൃഷ്‌ണൻ്റെ പുസ്‌തകത്തിന്റെ ഉള്ളടക്കം പുറത്തുവന്നു.ചങ്ങാത്ത മുതലാളിത്തത്തിൻ്റെ പ്രയോക്താക്കളായി സിപിഎം നേതാക്കൾ മാറിയെന്ന് വി കുഞ്ഞികൃഷ്ണൻ്റെ

വി കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ Read More »

നടിയെ ആക്രമിച്ച കേസിലെ ശിക്ഷ; ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനി അടക്കം നാല് പ്രതികളാണ് കോടതിയെ സമീപിച്ചത്. 20 വർഷത്തെ കഠിന തടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂർ വേങ്ങൂർ നടുവിലേക്കുടി വീട്ടിൽ സുരേന്ദ്രൻ മകൻ സുനിൽ എൻ എസ് എന്ന പൾസർ സുനി, രണ്ടാം പ്രതി

നടിയെ ആക്രമിച്ച കേസിലെ ശിക്ഷ; ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി Read More »

കോഴിക്കോടും മലപ്പുറത്തും വാഹനാപകടങ്ങളിൽ 3 മരണം

കോഴിക്കോട്/മലപ്പുറം: കോഴിക്കോടും മലപ്പുറത്തും വാഹനാപകടങ്ങളിൽ 3 മരണം. കോഴിക്കോട് കോവൂരിൽ സ്‌കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി ജമീല (60) ആണ് മരിച്ചത്. ബസ് തട്ടി റോഡിൽ വീണ ജമീലയുടെ മുകളിൽ ബസ് കയറിയിറങ്ങുകയായിരുന്നു. സ്‌കൂട്ടറിലുണ്ടായിരുന്ന ജമീലയുടെ ഭർത്താവിനും പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രോഗിയുമായി പോയ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു മലപ്പുറത്ത് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മലപ്പുറം എടക്കര വെള്ളാരംക്കുന്ന് ചാലിപ്പറമ്പൻ ബാപ്പുട്ടി

കോഴിക്കോടും മലപ്പുറത്തും വാഹനാപകടങ്ങളിൽ 3 മരണം Read More »

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടുവരാന്തയിൽ റീത്ത്

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടു വരാന്തയിൽ റീത്ത്!. സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുലിന്റെ തളിപ്പറമ്പ്, തൃച്ഛംബരത്തെ വീട്ടിലാണ് റീത്ത് വച്ചത്. വെള്ളിയാഴ്‌ച രാവിലെ എഴുന്നേറ്റപ്പോഴാണ് റീത്ത് കാണപ്പെട്ടത്. ‘ആർ ഐ പി രാഹുൽ’ എന്നാണ് റീത്തിൽ എഴുതിയിട്ടുള്ളത്. രാഹുൽ നൽകിയ പരാതിയെ തുടർന്ന് തളിപ്പറമ്പ് പൊലീസെത്തി അന്വേഷണം ആരംഭിച്ചു

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടുവരാന്തയിൽ റീത്ത് Read More »

പി.ടി ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സ് ആയിരുന്നു. പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീണ ശ്രീനിവാസനെ ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദില്ലിയിൽ ആയിരുന്ന പി.ടി ഉഷ നാട്ടിലേക്ക് തിരിച്ചു. പൊന്നാനി സ്വദേശിയും കബഡി താരവുമായിരുന്ന ശ്രീനിവാസൻ സിഐഎസ്എഫിൽ ഉദ്യോഗസ്ഥനുമായിരുന്നു.

പി.ടി ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു Read More »

ചികിത്സാപിഴവ് മറച്ചുവെച്ച് ഡോക്ടർ മുറിവ് തുന്നിക്കെട്ടി; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. സ്വാഭാവിക പ്രസവത്തിനിടെ ഡോക്ടർക്ക് ഗുരുതര പിഴവ് പറ്റിയെന്നാണ് ആരോപണം. ആറ് മാസമായി വിതുര സ്വദേശിനി കടുത്ത ദുരിതത്തിലാണ്. പ്രസവ ശേഷം 23-കാരിക്ക് മലവിസർജനത്തിന് തടസമുണ്ട്. യോനിയിലൂടെയാണ് മലം പോകുന്നത്. മലം പോകാതെ വയറ്റിൽ കെട്ടിക്കിടന്ന് അണുബാധയുണ്ടായി. ചികിത്സാ പിഴവ് മറച്ചുവെച്ച് ഡോക്ടർ മുറിവ് തുന്നി കെട്ടിയെന്നും ആരോപണമുണ്ട്. പ്രസവത്തെത്തുടർന്ന് എപ്പിസിയോട്ടമി ഇട്ടതിൽ ഡോക്ടർന്ന് കൈപ്പിഴവുണ്ടായെന്നാണ് ആരോപണം. പ്രസവസമയത്ത് കുഞ്ഞിന് എളുപ്പത്തിൽ പുറത്തുവരാനായി യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള

ചികിത്സാപിഴവ് മറച്ചുവെച്ച് ഡോക്ടർ മുറിവ് തുന്നിക്കെട്ടി; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി Read More »

Scroll to Top